കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ ചെറുകുളത്തൂർ ഈസ്റ്റ് എ .എൽ.പി.സ്കൂൾ പി.ടി.എ സംഘടിപ്പിച്ച ഏകദിന ഒറിഗാമി പരിശീലന പരിപാടി ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ കെ.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒറിഗാമി പരിശീലക ബി.ആർ.സി. വർക്ക് എക്പീരിയൻസ് അദ്ധ്യാപിക റസീന ടീച്ചർ സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട് ഇ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രീതി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.ശശിധരൻ നന്ദിയും പറഞ്ഞു.