Peruvayal News

Peruvayal News

പുത്തൂർമഠം എ.എംയു പിസ്കൂൾ ഒരുദേശം ബഷീറിനെ വായിക്കുന്നു എന്നപേരിൽ പ്രത്യേക പ്രവർത്തനപദ്ധതിക്ക് തുടക്കമായി.

പ്രദേശവാസികളിലും വിദ്യാർത്ഥികളിലും വായനാസംസ്കാരം രൂപപ്പെടുത്തുന്നതിനായി പുത്തൂർമഠം എ.എംയു പിസ്കൂൾ  ഒരുദേശം ബഷീറിനെ വായിക്കുന്നു എന്നപേരിൽ പ്രത്യേക പ്രവർത്തനപദ്ധതിക്ക് തുടക്കമായി.
വായനപരിപോഷണത്തിനായി നിരവധിപരിപാടികളാണ് ഈ വർഷo നടപ്പിലാക്കുന്നത്.
വായനദിനത്തിൽ പ്രശസ്തബാലസാഹിത്യകാരൻ ജനു ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം 
ബഷീർപുസ്തകോത്സവം സംഘടിപ്പിച്ചു. 
ജില്ലാ പഞ്ചായത്തംഗവും എഴുത്തുകാരനുമായ രാജീവ് പെരുമൺപുറ  പ്രദേശവാസിയും പുസ്തകസ്നേഹിയുമായ എ.പി അബ്ദുറഹിമാന്  പാത്തുമ്മയുടെ ആട് എന്ന ബഷീർപുസ്തകം നൽകിക്കൊണ്ട് പുസ്തകോസവം ഉദ്ഘാടനംചെയ്തു.
രക്ഷിതാക്കളിൽനിന്നും നാട്ടുകാരിൽ നിന്നും മികച്ചപ്രതികരണമാണ് ഈപരിപാടിക്ക് ലഭിച്ചത്.
ഒരു ഹോം ലൈബ്രറിയിൽ ഒരു ബഷീർപുസ്തകംഎന്ന നിലയിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെ വീട്ടിലും ബഷീർ പുസ്തകങ്ങൾ എത്തിക്കാൻ കഴിഞ്ഞു തും ശ്രദ്ധേയമാണ്.
Don't Miss
© all rights reserved and made with by pkv24live