ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങളം ഗവ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ "തളിർക്കട്ടെ പുതു നാമ്പുകൾ" എന്ന പേരിൽ 'അതിജീവനം, സപ്തദിന ക്യാംപിൽ 'നാമ്പ്' പദ്ധതി പ്രകാരം വളണ്ടിയർമാർ തയാറാക്കിയ ഒരു ചാക്ക് നിറയെയുള്ള വിരുളകൾ ( വിത്തുകൾ അടങ്ങിയ ചാണക ഉരുളകൾ ) അനുയോജ്യമായ സ്ഥലങ്ങളിൽ വിതറി.
കല്ലായി പുഴയുടെ ഉത്ഭവസ്ഥാനമായ മുണ്ടക്കൽ മുത്തച്ചികുണ്ടിൻ്റെ ചുറ്റുമുള്ള സ്ഥലങ്ങളും മുണ്ടയ്ക്കൽ ദേശസേവിനി വായനശാലയുടെ ചുറ്റുമുള്ള പ്രദേശങ്ങളും മൂണ്ടക്കൽ - മുണ്ടോടിവയൽ പുത്തൻകുളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് വിരുളകൾ വിതറിയത്. പരിപാടിയുടെ ഉത്ഘാടനം മുണ്ടയ്ക്കൽ ദേശസേവിനി വായനശാലയിൽ പി ടി എ പ്രസിഡൻ്റ് ആർ വി ജാഫറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ എ പി റീന നിർവഹിച്ചു. സ്ഥലത്തെ പ്രമുഖ കർഷകനായ രാരു ചാലൂമ്പാട്ടിൽ , മുൻ മെമ്പറും സ്ക്കൂൾ എസ് എം സി ചെയർമാനുമായ ശബരീശൻ, വളണ്ടിയർ ബവിൻ കൃഷ്ണ എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിൽ അമൃസ എ പി സ്വാഗതവും മാളവിക സി ടി നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ, വോളൻ്റിയർ ലീഡർമാരായ ശോഭിത്ത് രാജ് വി, മാളവിക സി ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.