ഹുസ്നി മുബാറക് അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി.
കെട്ടാങ്ങൽ:
ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഹുസ്നി മുബാറക് അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും സംഘടിപ്പിച്ചു. ഈസ്റ്റ് മലയമ്മ അൽബിർ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സജീർ മാസ്റ്റർ പാഴൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും വൈറ്റ് ഗാർഡ് സംസ്ഥാന കോഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങൾ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി. മുദ്ദസിർ ഫൈസി പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി. കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട വൈറ്റ് ഗാർഡ് അംഗം ഹുസ്നി മുബാറക്കിനെ 17 ദിവസത്തെ തിരച്ചിലിനൊടുവിലായിരുന്നു കണ്ടുകിട്ടിയത്. പ്ലസ് ടു വിൽ നല്ല മാർക്ക് വാങ്ങി പാസായ ഹുസ്നി മുബാറക്ക് രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിലൊക്കെ നല്ല ആവേശത്തോടെയായിരുന്നു പങ്കെടുക്കാറുള്ളത്. ഹുസ്നിയുടെ ഉപ്പ പൂലോട്ട് നിസാർ സജീവ ലീഗ് പ്രവർത്തകൻ കൂടിയാണ്. ഭാഷാ സമര പോരാളികളായ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരെയും യോഗം അനുസ്മരിച്ചു.
ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ, മണ്ഡലം ലീഗ് ട്രഷറർ എൻ.പി ഹംസ മാസ്റ്റർ, ഹഖീം മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ, സിറാജ് മാസ്റ്റർ, അഹമ്മദ് കുട്ടി അരയങ്കോട്, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ധീഖ് ഈസ്റ്റ് മലയമ്മ, എൻ.പി ഹമീദ് മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, പി.ടി.എ റഹ്മാൻ, ഹബീബ് കളൻതോട്, ഫാസിൽ കളൻതോട്, റഊഫ് മലയമ്മ, സഫറുള്ള കൂളിമാട്, റഈസുദ്ധീൻ താത്തൂർ, അലി മുണ്ടോട്ട്, അഷ്മിൻ മലയമ്മ, ഫൈസൽ ഈസ്റ്റ് മലയമ്മ തുടങ്ങിയവർ സംസാരിച്ചു. മൻസൂർ ഈസ്റ്റ് മലയമ്മ സ്വാഗതവും റസാഖ് പുള്ളന്നൂർ നന്ദിയും പറഞ്ഞു.