പുതിയ അധ്യായന വർഷത്തെ ക്രസന്റ് പബ്ലിക് സ്കൂൾ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മാവൂർ സബ് ഇൻസ്പെക്ടർ രേഷ്മ വി ആർ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ടിംഗ് ഓഫീസറായ ജീജ സത്യ വാചകം ചൊല്ലിക്കൊടുത്തു സ്കൂൾ സെക്രട്ടറി പി എം അഹമ്മദ് കുട്ടി, ട്രഷറർ എം പി കരീം,പിടിഎ പ്രസിഡണ്ട് പി എം ഹമീദ്,എന്നിവർ സംസാരിച്ചു പ്രധാന അധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതവും മിനി നന്ദിയും പറഞ്ഞു.