ബഷീറിയൻ ചിന്തകൾ കാലാതീതം.
- സി.പി ചെറിയ മുഹമ്മദ്
കൊടിയത്തൂർ:
പത്മശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത ചിന്തകളും കഥാപാത്രങ്ങളും കാലാതീതമാണെന്ന്
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡന്റുമായ സി പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു
സീതി സാഹിബ് കൾച്ചറൽ സെന്റർ നാല്പതാം വാർഷികത്തോടനുബന്ധിച്ച് സീതി സാഹിബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണചടങ്ങും ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി സി അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. കൾച്ചറൽ സെന്റർ ട്രഷറർ വി എ റഷീദ് അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ, കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി സി അബ്ദുന്നാസർ, കാരാട്ട് മുഹമ്മദ്, എൻ നൗഷിർ അലി, എൻ നസ്റുള്ള, ഇ ആലിക്കുട്ടി, ഇ ജാഫർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എ ഫസലുറഹ്മാൻ സമ്മാന ദാനം നടത്തി. സി എം റോബിൻ ഇബ്രാഹിം ക്വിസ് മത്സരത്തിന് നേതൃത്വം നല്കി.
ബഷീർ ക്വിസ് മത്സരത്തിൽ
പി അബ്ദുല്ല റനീം ഒന്നാം സ്ഥാനം നേടി. എം ഫാത്തിമ ലുബാബ രണ്ടാം സ്ഥാനവും എ. ആദിൽ അബ്ദുല്ല മൂന്നാം സ്ഥാനവും നേടി. മൂവരും പി ടി എം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ്.
യു പി വിഭാഗത്തിൽ പി നിഷ്‌വ ഒന്നാം സ്ഥാനം നേടി. കെ സിയാ ആരിഫിന്നാണ് രണ്ടാം സ്ഥാനം. ഫാത്തിമ നുഹക്കാണ് മൂന്നാം സ്ഥാനം. എല്ലാവരും എസ് കെ എ യു പി സ്കൂൾ വിദ്യാർത്ഥികളാണ്. എൽ പി വിഭാഗത്തിൽ കഴുത്തൂട്ടിപുറായി ജി എൽ പി സ്കൂളിലെ കെ അർഷദ് ആണ് ഒന്നാം സ്ഥാനം നേടിയത്. സലഫി പ്രൈമറി സ്കൂളിലെ എൻ സന ബഷീർ രണ്ടാം സ്ഥാനവും ആമിന മെഹ്ബിൻ മൂന്നാം സ്ഥാനവും നേടി.
ബഷീർ സാഹിത്യവും ജീവിതവും ഓർത്തെടുത്ത പരിപാടി വിദ്യാർത്ഥികളിൽ അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയുമായി കൂടുതൽ ഇടപഴകാൻ പുത്തനുണർവേകി.