Peruvayal News

Peruvayal News

വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും ബഷീർ അനുസ്മരണവും നടത്തി...

പെരുമണ്ണ : 
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.എ പ്രതീഷ് നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.പി അബ്ന,എം.ഷീന, കെ.പി ബിനിത, ഐ.സൽമാൻ, കെ.പി അഹമ്മദ് ഫൈസൽ സംസാരിച്ചു. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് കൺവീനർ ടി.കെ ബാസില ഹനാൻ സ്വാഗതവും എം. വൃന്ദ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live