സൗത്ത് കൊടിയത്തൂരിൽ നിന്നും കൊടിയത്തൂർ കോട്ടമ്മലിലേക്ക് സ്കൂട്ടറിൽ ഞാൻ യാത്ര ചെയ്യുമ്പോൾ എനിക്ക് ഏറെ പ്രയാസമുണ്ടാകുന്നു. മറ്റുള്ളവരും ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വാഹനമോടിക്കുന്നതിൽ ഞാൻ വൈദഗ്ദ്യം കാണിക്കുന്നവനല്ലാത്തതിനാൽ റോഡിലെ കുണ്ടും കുഴിയും വളരെ പ്രയാസമുണ്ടാക്കുന്നു. റോഡ് വികസനം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അത് കഴിയുന്നത് വരെ കാത്തിരിക്കണോ ഈ ഗർത്തങ്ങളെ മൂടാൻ.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നവരിൽ അധികപേരും ഊർജ്വസ്വലരായ ചുണക്കുട്ടികളാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് നല്ല കാഴ്ചപ്പാടുള്ള ഒരു മഹിളയാണ്. അധിക മെമ്പർമാരും പഞ്ചായത്ത് ജീവനക്കാരുംവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ്. ക്വാറി വേസ്റ്റെങ്കിലും ഈ കുഴികളിൽ നിറച്ചു കൂടേ.
വ്യാപാരി വ്യവസായികൾ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതികരിച്ചതായി കണ്ടു. നല്ല കാര്യം.
ഒരു കാര്യം കൂടി പറയട്ടെ, മണാശ്ശേരി മുതൽ ചെറുവാടി വരെ റോഡ് നന്നാവുമെന്ന് പറയുന്നുണ്ട്. എന്നാൽ പലരിൽ നിന്നും റോഡ് വികസനത്തിന്നാവശ്യമായ സ്ഥലം വിട്ടു കിട്ടിയിട്ടില്ലെന്നാണ് അറിവ്. ഒരു വഴി, ഒരു റോഡ് -ഇത് ജനങ്ങളുടെ സൗകര്യത്തിന്ന് വേണ്ടി ജനങ്ങളാൽ ഒരുക്കപ്പെടേണ്ടതാണ്. ഇസ്‌ലാമിലെ പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിക്കുന്നത് വഴിയിൽ നിന്നും ഉപദ്രവം നീക്കണമെന്നാണ്. മുള്ളുകൾ വഴിയിൽ നിന്നും നീക്കി പ്രവാചകൻ അനുചരന്മാർക്ക് മാതൃക കാണിച്ചിരുന്നു.അന്നത്തെ വഴി ഇന്നത്തെ റോഡാണ്. മുള്ള് നീക്കൽ കൊണ്ട് ഉദ്ദേശം റോഡിൽ നിന്നും യാത്രക്കാർക്കുണ്ടാകുന്ന പ്രയാസം നീക്കലാണ്. ഇവിടെ നിന്നും മറ്റൊരു ജീവിതത്തിലേക്ക് പോവാൻ തയ്യാറെടുക്കേണ്ട നമ്മൾ ഭൂമിയിലെ സ്വന്തം സ്ഥലം മുറുകെ പിടിക്കുന്നതെന്തിന്ന്. വഴി വിശാലമാക്കാൻ സഹകരിച്ചു നാളേക്ക് മുതൽ കൂട്ടാക്കുകയല്ലേ വേണ്ടത്. അനശ്വരമായ ജീവിതം നമ്മെ മാടിവിളിക്കുന്നുണ്ട്. അങ്ങോട്ട് തിരിഞ്ഞു നോക്കൂ. ജഗന്നിയന്താവ് നമ്മെ കാടാക്ഷിക്കട്ടെ.