Peruvayal News

Peruvayal News

അക്ഷര കൂളിമാട് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

അക്ഷര കൂളിമാട് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
കൂളിമാട് : 
എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് എ സി മുഹമ്മദാജി, അറളയിൽ മുഹമ്മദാജി എന്നിവരുടെ സ്മരണക്കായി കലാ സാംസ്ക്കാരിക ആരോഗ്യ വിദ്യാഭ്യാസ ജീവ കാരുണ്യ സംഘടനയായ അക്ഷര കൂളിമാട് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. 
കൂളിമാടിനെ പുകവലി വിമുക്തമാക്കിയതുൾപ്പെടെ വർഷങ്ങളായി വൈവിധ്യമാർന്ന ഒട്ടനവധി  സേവനങ്ങൾ നടത്തി ജനശ്രദ്ധ നേടിയ സംഘടനയാണ് അക്ഷര കൂളിമാട്. 
 പ്രവാസി പ്രമുഖൻ കെ.പി.എം. ബശീർ അവാർഡ് ദാനം നിർവ്വഹിച്ചു. പ്രസിഡണ്ട് ഇ. മുജീബ് അധ്യക്ഷനായി. വാർഡ് മെംബർ കെ.എ റഫീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് ഡിഗ്രി ടോപ്പ് സ്കോർ നേടിയ കെ.പി. ശിബില ജാസ്മിൻ, നിയമ ബിരുദം നേടിയ ഇ.കെ.മുഹ്സിന , രാജ്യം ചുറ്റി തിരിച്ചെത്തിയ സാഹസിക സഞ്ചാരി ഇ. ഷരീഫ് ,വായന വാര ക്വിസ് മത്സര വിജയി മുഫീദ ഫെമി എന്നിവരെയും  അനുമോദിച്ചു. ടി.വി. ശാഫി മാസ്റ്റർ, ഇ കെ. ആശിഖ് , ഇ.കുഞ്ഞോയി , എൻ ഷംസുദ്ധീൻ , ഇ. ഷരീഫ് സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live