പെരുമണ്ണ :
2022-23 സംരംഭക വർഷാചാരണത്തിൻ്റെയും ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെയും ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാധിക എൻ ആർ , സ്റ്റാന്റിങ് കമിറ്റി ചെയർമാൻമാർ , മറ്റു ജന പ്രതിനിധികളും പങ്കെടുത്തു.
ഹെൽപ് ഡെസ്കിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ
- സംരംഭങ്ങൾ തുടങ്ങുമ്പോൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,
എടുക്കേണ്ട ലൈസൻസുകൾ
എന്നിവയെ കുറിച്ചുള്ള
മാർഗ്ഗനിർദ്ദേശങ്ങൾ
- സംരംഭകർക്ക് ലഭിച്ചേക്കാവുന്ന
വിവിധ വകുപ്പുകളുടെ
സാമ്പത്തിക സഹായങ്ങളെ
പറ്റിയുള്ള വിവരങ്ങൾ
- വിവിധ പരിശീലന
കേന്ദ്രങ്ങളുടെ വിവരങ്ങൾ
- സൗജന്യ ഉദ്യം രെജിസ്ട്രേഷൻ
❗ ഹെൽപ് ഡെസ്ക് തിങ്കൾ,
ബുധൻ ദിവസങ്ങളിൽ
പ്രവർത്തിക്കുന്നതാണ്
📞 9496722669 ( 10 am - 5 pm)
For Registration : http://yearofenterprises.kerala.gov.in/public/index.php/applicant_registration
ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂലൈ 7, 8 ദിവസങ്ങളിൽ സൗജന്യ ഉദ്യം രജിസ്ട്രേഷൻ ക്യാമ്പ് നടക്കുന്നതാണ്.