Peruvayal News

Peruvayal News

പെരുമണ്ണയിലെ ഭരണസ്തംബനത്തിനെതിരെ ജനപ്രതിനിധികൾ ധർണ്ണ നടത്തി...

പെരുമണ്ണ:
 ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഭരണസ്തംബനത്തിനും, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാറിൻ്റെ നയങ്ങൾക്കുമെതിരെ പെരുമണ്ണ പഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ സായാഹ്ന ധർണ്ണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. വി.പി.കബിർ അദ്ധ്യക്ഷത വഹിച്ചു.  തെരുവ് വിളക്കുകൾ നന്നാക്കുക, തെരുവ് നായ ശല്യം അവസാനിപ്പിക്കുക, ജൽ ജീവൻ കുടിവെള്ള പദ്ധതി പൂർത്തീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.പി.കബീർ, കെ.പി.രാജൻ, എം.സമീറ, എം.കെ.റംല, കെ.സെക്കീന, രമ്യ തട്ടാരിൽ, ഇ.നാസില എന്നിവരുടെ നേതൃത്വത്തിലാണ് ധർണ്ണ നടത്തിയത്. പി.കെ.ശറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എം.എ.പ്രഭാകരൻ, വി.പി.മുഹമ്മദ് മാസ്റ്റർ, എം.പി.മജീദ്, കെ.സി.രാജേഷ്, കെ.ഇ.ഫസൽ, വി.പി.അസ്സൈനാർ, ഐ.സൽമാൻ, മാനിശ്ശേരി ജാഫർ, ഇ.മുഹമ്മദ്കോയ, മുരളി ചെറുകയിൽ, സി.നൗഷാദ്, എൻ.ടി.അബ്ദുള്ളാ നിസാർ, റിയാസ് പുത്തൂർമഠം, കെ.ടി.ബാലൻ, എം.കെ.ഷാഹിന തുടങ്ങിയവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live