മാവൂർ: കേരള പ്രവാസി അസോസിയേഷൻ 36 ഇന കർമ പദ്ധതിയുടെ ഭാuമായി 1000 വീടുകൾ നിർമിച്ചു നൽകുന്നു. ഇതിൽ ആദ്യ വീടിൻ്റെ തറക്കല്ലിടൽ കർമം മാവൂർ പള്ളിയോളിൽ നടന്നു. മാവുർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്തും ദേശീയ കൗൺസിൽ പ്രസിഡൻ്റ് അശ്വനി നമ്പ്യാരത്തും ചേർന്ന് നിർവഹിച്ചു. വാടകവീട്ടിൽ താമസിക്കുന്ന ജയൻ-ഷീന ദമ്പതികൾക്കാണ് മാവൂർ പള്ളിയോളിൽ വീട് നിർമിച്ചു നൽകുന്നത്. കെ പി.എ മേഖല പ്രസിഡൻ്റ് സജീവൻ കച്ചേരിക്കുന്ന് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ബാലകൃഷ്ണൻ നായർ, ഗ്രാമ പഞ്ചായത്തംഗം ഗീത കാവിൽ പുറായിൽ, മുൻ മെംബർമാരായ കെ. ഉസ്മാൻ, കെ. ബാലൻ, കെ.പി.എ ജില്ല കമ്മിറ്റിയംഗങ്ങളായ ബിബിന, സിജോ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മൻസൂർ മണ്ണിൽ, എം.കെ.ഷാജി, കെ.പി. രാജശേഖരൻ എന്നിവർ സംസാരിച്ചു.