കോഴിക്കോട് വി. കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ 2022 ജൂലൈ 22, 23 തിയ്യതികളിൽ നടന്ന സംസ്ഥാന ജൂനിയർ അമേച്ചർ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വാഴക്കാട് ജി.എച്ച്.എസ്. എസിലെ ബോക്സിങ്ങ് താരങ്ങൾ രണ്ട് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും കരസ്ഥമാക്കി. മുഹമ്മദ് ആദിൽ. എൻ.വി (63 Kg), മുഹമ്മദ് ജിയാദ് . കെ (75 Kg) എന്നിവർ സ്വർണ്ണമെഡലും മുഹമ്മദ് ജാസിം. വി (54 kg ), ജിബിൻ. കെ (52 Kg ) എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് ജിയാദും മുഹമ്മദ് ആദിലും ഹരിയാനയിൽ വെച്ച് നടക്കുന്ന ദേശീയ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സ്കൂൾ കായികാധ്യാപകൻ സി. ജാബിറിന്റെ മേൽനോട്ടത്തിൽ ഫിറോസ് അരൂരാണ് ഇവരെ പരിശീലിപ്പിക്കുന്നത്.