പ്ലസ് ടു സയൻസ് ബാച്ചുകളിൽ നൂറ് ശതമാനം വിജയവും മൊത്തത്തിൽ അൻപത്തിമൂന്ന് ഫുൾ എ പ്ലസുകളും നാൽപ്പത്തി ആറ് അഞ്ച് എ പ്ലസുകളും നേടി ചരിത്ര വിജയത്തിലെത്തിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഉന്നത വിജയികളെ പി ടി എ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി ടി എം ഷറഫുന്നീസ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി ജഅഫർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി, വാർഡ് മെമ്പർമാരായ സോഷ്മ സുർജിത്ത്, വാസുദേവൻ, സ്കൂൾ മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് സലീം മുട്ടാഞ്ചേരി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ, എം സിറാജുദ്ധീൻ, കെ ജാബിർ, എം പി ഫാസിൽ, കെ സ്വപ്ന, കെ പി അഫ്സൽ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ എം കെ രാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി പി സുബൈർ നന്ദിയും പറഞ്ഞു.