Peruvayal News

Peruvayal News

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് അനുഭവ പാഠമായി....

പന്നിക്കോട് എ.യു.പി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.ഇത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

 ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച പോളിംഗ് 3.30ടെ അവസാനിച്ചു.സ്കൂൾ ലീഡറായി 7ബി ക്ലാസ്സിലെ അമൽ മുഹമ്മദ്‌, ഡെപ്പൂട്ടി ലീഡറായി 7എ യിലെ സാനന്ദ്, സാഹിത്യാസമാജം സെക്രട്ടറിയായി ഹന്ന ഉസ്മാൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എട്ട് സ്ഥാനാർത്ഥികളാണ് മൽസര രംഗത്ത് ഉണ്ടായിരുന്നത്, ഇലക്ട്രോണിക് വോട്ടിങ് യന്ത്രമുപയോഗിച്ച് രണ്ട് ബൂത്തുകളിലായാണ് പോളിങ് നടന്നത്.കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം വന്ന തെരഞ്ഞെടുപ്പായതിനാൽ ആവേശജ്വലമായ സ്വീകാര്യതയാണ് വോട്ടർമാർക്കിടയിൽ ഉണ്ടായത്.ഇലക്ഷന് ചൂടുപകരാൻ തത്സമയം റിപ്പോർട്ടുകളുമായി എയുപിഎസ് മീഡിയയും സജീവമായിരുന്നു.ആദിദേവ്, നിയ ഫെബിൻ, ഫാത്തിമ ഫർഹ എന്നിവർ റിപ്പോർട്ടർമാരായി.വിദ്യാർത്ഥി പ്രതിനിധികളായ അൻഫസ് , നിഖ, ഭവിക, ജവാഹിർ, റിസ സലീം എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി. 88 ശതമാനം പോളിംഗ് രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് പൂർണമായി നിയന്ത്രിച്ചത് വിദ്യാർത്ഥികളായിരുന്നു തുടർന്ന് വോട്ട് എണ്ണി പ്രധാനധ്യാപിക ശ്രീമതി. ഗീത ടീച്ചർ ഫലപ്രഖ്യാപനം നടത്തി. സ്റ്റാഫ് സെക്രട്ടറി പി.കെ ഹക്കീം മാസ്റ്റർ, ഗൗരി ടീച്ചർ, രമേശ് മാസ്റ്റർ,റസ്‌ല ടീച്ചർ, സർജിന ടീച്ചർ, രമ്യ ടീച്ചർ,  നുബ്ല ടീച്ചർ,സഫ ടീച്ചർ,  എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live