Peruvayal News

Peruvayal News

വിസ്‌ഡം ഹബ്ബിൽ സൗജന്യ psc കോച്ചിങ് പുതിയ ബാച്ചിനു തുടക്കം കുറിച്ചു

വിസ്‌ഡം ഹബ്ബിൽ സൗജന്യ psc കോച്ചിങ് പുതിയ ബാച്ചിനു തുടക്കം കുറിച്ചു

പെരുമണ്ണ: 
കേരള സർക്കാറിന്റെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ   (Coching Center for Minority Youth-CCMY) യുടെ സബ് സെന്റർ ആയി പെരുമണ്ണ നൂറുൽ ഹുദാ മദ്രസയിൽ പ്രവർത്തിക്കുന്ന വിസ്‌ഡം യൂത്ത് ഹബ്ബിൽ 2022 ജൂലൈ - ഡിസംബർ ബാച്ചിന്റെ ഉദ്ഘടനം 03/07/2022 രാവിലെ 10 മണിക്ക് ബഹു: പെരുമണ്ണ പഞ്ചായത് പ്രസിഡന്റ് ഷാജി പുത്തലത് നിർവഹിച്ചു,നൂറുൽ ഹുദാ മദ്രസ സിക്രട്ടറി സഹലബത് പെരുമണ്ണ അധ്യക്ഷനായി, വിസ്‌ഡം ഹബ് കോർഡിനേറ്റർ ജൈസൽ പെരുമണ്ണ സ്വഗതവും മുസ്തഫ നന്ദിയും അറിയിച്ചു.
  കേരള psc  LPST എക്സാമിൽ ജില്ലാ തലത്തിൽ റാങ്ക് കരസ്ഥമാക്കിയ സെന്ററിലെ മുൻ വിദ്യാർത്ഥി *അമീന തസ്നീം പി യെ അനുമോദിച്ചു. 
ജൂലൈ 3 നു തുടങ്ങുന്ന പുതിയ ബാച്ച് ഡിസംബറോടു കൂടെ അവസാനിക്കും,അടുത്ത ബാച്ച് 2023 ജനുവരിയിൽ ആരംഭിക്കും.
Don't Miss
© all rights reserved and made with by pkv24live