Peruvayal News

Peruvayal News

കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ പ്രേംചന്ദ് ദിനാചരണം നടത്തി.....

കളൻതോട്  എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ പ്രേംചന്ദ് ദിനാചരണം നടത്തി.

കളൻതോട് : 
എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ 
പ്രേംചന്ദ് ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രമുഖ ഹിന്ദി  സാഹിത്യകാരനായിരുന്ന പ്രേംചന്ദിൻ്റെ  ജീവിതത്തെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്ക്കാരം ,
വീഡിയോ പ്രദർശനം,  കവിതാപാരായണം തുടങ്ങിയവ ദിനാചരണത്തിൻ്റെ ഭാഗമായി സ്ക്കൂളിൽ അവതരിപ്പിച്ചു..
പ്രേംചന്ദ് ആയി വേഷമിട്ട് സ്റ്റേജിൽ എത്തിയ ആര്യൻ താപ പ്രത്യേക ശ്രദ്ധ ആകർഷിച്ചു
വിദ്യാർത്ഥികളായ അദ്രിജ ഗിരീഷ്,ഇൽഹാം ഫാത്തിമ,അനീറ്റ സുജിത്ത്,ദേവി കൃഷ്ണ,ഐഫാ അലി,ഗെരിമ ബൊഗാട്ടി എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
പ്രേംചന്ദിനോടുള്ള ആദരസൂചകമായി
 ഹിന്ദി വിഭാഗം
മേധാവി ലേഖ ടീച്ചർ 
രചിച്ച  കവിത സദസിൽ ആലപിക്കപ്പെട്ടു.
സ്ക്കൂൾ ഹിന്ദി ഡിപ്പാർട്ട്മെൻറ് ,ലിറ്റററി ക്ലബ്ബ്
സി.സി.എ എന്നിവ സംയുക്തമായി നടത്തിയ പരിപാടി
 പ്രിൻസിപ്പാൾ  രമേഷ് കുമാർ 
സി.എസ്  ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ കേശവൻ -പി
അധ്യക്ഷത വഹിക്കുകയും ദിനാചരണ സന്ദേശം നൽകുകയും ചെയ്തു.    ഹിന്ദി അധ്യാപകരായ
  സരസമ്മ,ലേഖ, മിനി ,ഷാനിബ, ദർശന, 
,സി.സി എ കോ-ഓഡിനേറ്റർ ബിനു മുക്കം, സജീവൻ ചാരുകേശി 
എന്നിവർ നേതൃത്വം നൽകി.

ഹിന്ദി വിഭാഗം
മേധാവി ലേഖ ടീച്ചർ സ്വാഗതവും
സാജിദ ടീച്ചർ  നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live