ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ (SPG)
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് തുടക്കമായി
കോഴിക്കോട് ഹിമായത്തിൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷാ സംരക്ഷണർത്ഥം സ്കൂൾ പ്രൊട്ടക്ഷൻ (SPG) ഗ്രൂപ്പിന് തുടക്കമായി.
സമൂഹത്തിൽ മദ്യം, മയക്കുമരുന്ന്, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം വർദ്ധിച്ചു വരികയാണ്.
ഈ ഒരു കാലഘട്ടത്തിൽ വിദ്യാർത്ഥികൾ ചതിയിൽ പെടാതിരിക്കാനും, അടിമപ്പെടാതിരിക്കാനും സുരക്ഷാ സംരക്ഷണങ്ങൾ ഉറപ്പുവരുത്താനും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളിലൂടെ സാധിക്കും.
പ്രദേശത്തെ വ്യാപാരികൾ , സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷൻ, സ്കൂൾ പിടിഎ, എൻഎസ്എസ് , ജെ ആർ സി, എൻസിസി എന്നീ വിഭാഗത്തിലെ ലീഡേഴ്സും ഈ ഗ്രൂപ്പിൽ പങ്കാളികളായിട്ടുണ്ട്.
പ്രധാന അധ്യാപകൻ വി കെ ഫൈസൽ സ്വാഗതവും,
സ്കൂൾ പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീർ അധ്യക്ഷതയും നിർവഹിച്ചു.
നഗരം സ്റ്റേഷൻ ജനമൈത്രി പോലീസ് ഓഫീസർ സുനിത
പിടിഎ പ്രസിഡണ്ട് എസ് പി സലീം,
മമ്മ, വലീത്, കുഞ്ഞമ്മു, നൗഫൽ, നിഷാൻ, ഷാജി ക്രൈഫ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറിമാരായ പി കെ അബ്ദുസ്സലാം, എ എം നൂറുദ്ദീൻ മുഹമ്മദ്, എ കെ അഷ്റഫ് , കെ പി സാജിദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു