2021-22 അധ്യയന വർഷത്തെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും പാറക്കുളം യുവജന വായനശാല & ആർട്സ് ക്ലബ്ബ് അനുമോദിച്ചു. കുന്ദമംഗലം MLA അഡ്വ: പി.ടി.എ റഹീം പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വായനശാല പ്രസിഡന്റ് സജീവൻ അധ്യക്ഷത വഹിച്ചു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ പി രാജൻ, ദീപക് ഇളമന എന്നിവർ ആശംസകൾ നേർന്നു. എം.ഡി.റ്റ് പോളിടെക്നിക് പ്രിൻസിപ്പൽ ബഷീർ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. കാവ്യ കെ.പി , അലീഡ കെ , അഭിജിത്ത് ,നിപുൻ , രോഹിത് എന്നിവർ നേതൃത്വം നൽകി.