ദളിദ് ലീഗിന്റെ ആഭിമുഖ്യത്തിൽ SSLC, +2, പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ ചടങ്ങ് നിയോജക മണ്ടലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ് ഉദ്ഘാടനം ചെയ്യുന്നു.
മാവൂർ: ദളിദ് ലീഗ് മാവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവും നടത്തി.
കുറ്റിക്കടവ് ലീഗ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസിംലീഗ് നിയോജക മണ്ടലം വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീജ ആറ്റാഞ്ചീരി മേത്തൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി വി.കെ.റസാഖ്,ട്രഷറർ ടി.ടി.എ.ഖാദർ ,ദളിദ് ലീഗ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് ഷാജി പുൽകുന്നുമ്മൽ, കുന്ദമംഗലംമണ്ഡലം ദളിത് ലീഗ് ജന:സെക്രട്ടറി ഗണേഷൻ, സലാംപാറയിൽ എന്നിവർ സംസാരിച്ചു.കെ .എം.വേലായുധൻ സ്വാഗതവും മധു മണ്ണാറക്കൽ നന്ദിയും പറഞ്ഞു.