Peruvayal News

Peruvayal News

SSLC-PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നക്ഷത്ര ഗോൾഡ് ആദരിച്ചു

SSLC-PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നക്ഷത്ര ഗോൾഡ് ആദരിച്ചു
ഫറോക് : 
ഈ അദ്ധ്യായന വർഷത്തെ SSLC &PLUS TWO പരീക്ഷകളിൽ ഉന്നത വിജയം (ഫുൾ A+) നേടിയ പരിസര പ്രദേശങ്ങളിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നക്ഷത്ര ഗോൾഡ്  ഡയമണ്ട്സ് 01-07-2022. വെള്ളിയാഴ്ച ആദരിച്ചു.


ചാലിയം ഇമ്പിച്ചിഹാജി HSS, ചെറുവണ്ണൂർ,പന്തീരാങ്കാവ്, പെരുമണ്ണ, മത്തറ,ബേപ്പൂർ, rk മിഷൻ, മീഞ്ചന്ത,തുടങ്ങി പ്രമുഖ സ്‌കൂളുകളിൽ നിന്നും ഫുൾ A+ നേടിയ വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.

ഫറോക് നക്ഷത്ര ഗോൾഡ് ഷോറിമിന് സമീപത്തു വെച്ച് നടന്ന എക്സലെൻസ് അവാർഡ് വിതരണം ഫറോക് മുനിസിപ്പൽ ചെയർമാൻ എൻ. സി റസാഖ് ഉദ്ഘടനം ചെയ്തു,
നക്ഷത്ര ഗോൾഡ് & ഡയമണ്ട്സ്  മാനേജിങ് ഡയരക്ടർ മുഹമ്മദ്‌ റിയാസ് അധ്യക്ഷനായി,
ഡപ്യൂട്ടി ചെയർ പേഴ്സൻ കെ. റീജ , ഫറോക് സി ഐ  ബാലചന്ദ്രൻ,
വിദ്യാഭ്യാസ -കലാ കായിക സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. സമീഷ്,
ന്യു എലൈറ്റ് ഇൻസ്റ്റിറ്റുട്ട് പ്രിൻസിപ്പൽ വി. മോഹനൻ മാസ്റ്റർ,തുടങ്ങി പ്രമുഖ വ്യക്തികൾ മുഖ്യഥിതികളായി.

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് എക്‌സലൻസ് അവാർഡ് മുമെന്റോ കൈമാറി,

02-07-2022 രാവിലെ പത്തു മണിക്ക് രാമനാട്ടുകര സേവമന്ദിരം സ്കൂളിലെ വിജയികളെ പ്രസ്തുത സ്കൂളിൽ വെച്ചും നക്ഷത്ര ഗോൾഡ് എക്‌സലൻസ് അവാർഡ് മുമെന്റോ നൽകി ആദരിച്ചു.
Don't Miss
© all rights reserved and made with by pkv24live