Peruvayal News

Peruvayal News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യരുത്...എം എ റസാഖ് മാസ്റ്റർ

മടവൂർ:
 ഗ്രാമീണ മേഖലയുടെ പുരോഗതിക്കും വികസനത്തിന്നും ഏറെ അനിവാര്യമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരവും സമ്പത്തും കേന്ദ്രീകൃത മോഡലിൽ കവർന്നെടുക്കുന്ന സംസ്ഥാന സർക്കാർ നിലപാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി മാറ്റുമെന്ന് ജില്ല യു ഡി എഫ് കൺവീനർ എം എ റസാഖ് മാസ്റ്റർ പ്രസ്താവിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്വക്ഷൻ മാരുടെ അഭിപ്രായം തേടുകയൊ യോഗം വിളിച്ചു ചേർക്കുകയൊ പോലും ചെയ്യാതെയാണ് സർക്കാറിൻ്റെ ഏകപക്ഷീയ നിലപാട്. പദ്ധതി നിർവ്വഹണം ഡി പി സി അംഗീകാരം വാങ്ങുന്ന ഘട്ടത്തിലായിരിക്കെയാണ്തികച്ചും നിർഭാഗ്യനിലപാട് സർക്കാർ സ്വീകരിച്ചത്, അദ്ദേഹം പറഞ്ഞു.
സെക്രട്ടേരിയേറ്റ് നടയിൽ UDF ജനപ്രതിനിതികൾ നടത്തുന്ന ധർണ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മടവൂർ പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി മടവൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ യു ഡി എഫ് നേതൃ ധർണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,
പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ കെ.കുഞ്ഞാമു അധ്യക്ഷത വഹിച്ചു,
ജില്ലാ പഞ്ചായത്ത് മെമ്പർ പി ടി എം ഷറഫുന്നിസ മുഖ്യ പ്രഭാഷണം നടത്തി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് വിഷയാവതരണം നടത്തി, ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡണ്ട് സലീന സിദ്ധീഖലി, ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് ലളിത കെ.വി, വികസന കാര്യ കമ്മറ്റി ചെയർപേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ, ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ് ,ആരോഗ്യ കാര്യകമ്മറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്,  ബ്ലോക്ക്‌ മെമ്പർ ഷിൽന ഷിജു , ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.കെ.സുലൈമാൻ മാസ്റ്റർ, മണ്ഡലം മുസ്ലീം ലീഗ് വൈ: പ്രസിഡണ്ട്  സി അഹമ്മത് കോയ ഹാജി, സെക്രട്ടരി കെ.പി.മുഹമ്മദൻസ്, ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്റർ, സഹകരണ ബേങ്ക് പ്രസിഡണ്ട് ടി വി അബൂബക്കർ ,കുടുംബശ്രീ ചെയർപേഴ്സൺ സഫിയ മുഹമ്മദ്, ടി.കെ.അബൂബക്കർ മാസ്റ്റർ, കെ.പി.അബ്ദുൽ സലാം ,വി.സി ഹമീദ്, ടി.അലിയ്യി, ടി കെ പുരുഷോത്തമൻ ,പി സി മുഹമ്മദ്, മുനീർ പുതുക്കുടി, അനീസ് രാം പൊയിൽ പ്രസംഗിച്ചു,
ഗ്രാമ പഞ്ചായത്ത് മെമ്പർ സന്തോഷ് മാസ്റ്റർ സ്വാഗതവും മെമ്പർ സോഷ്മ സുർജിത്ത് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live