ഫർണീച്ചർ ഗ്രാമത്തിൽ വിദ്യാഭ്യാസ വിപ്ലവം: എക്സലൻറ് എഡ്യുക്കേഷൻ സ്കോളർഷിപ്പ് ഉദ്ഘാടനം ചെയ്തു.
കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ എക്സലന്റ് കോച്ചിംഗ് സെന്ററിലെ +1, +2 സയൻസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള എഡ്യുക്കേഷൻ സ്കോളർഷിപ്പ് പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: എം.കെ സുഹറാബി ഉദ്ഘാടനം ചെയ്തു.
എക്സലന്റ് കോച്ചിംഗ് സെന്ററിന്റെ നാലാമത്തെ ബ്രാഞ്ചാണ് കുറ്റിക്കാട്ടൂരിൽ അക്ഷയ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്നത്.
+1 & +2 സയൻസ് ട്യൂഷൻ പഠിക്കുന്ന സാമ്പത്തികമായി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.
കുറ്റിക്കാട്ടൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് നൽകിയ പ്രിവിലേജ് കാർഡ് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വഴി പഠിക്കാൻ അവസരം നൽകുന്നത്.