എളമരം ബി ടി എം ഒ .യു പി സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് പുതിയ അനുഭവ പാഠമായി. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടപടികൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്കൂളിൽപൊതു തിരഞ്ഞെടുപ്പ് രീതിയിൽ തിരഞ്ഞെടുപ്പ് നടന്നത്.
സ്കൂൾ ലീഡർ , ഡെപ്യൂട്ടി ലീഡർ , ക്ലാസ്സ് ലീഡർ , ക്ലാസ്സ് ലൈബ്രറി കൺവീനർ, ക്ലാസ് ഹെൽത്ത് മിനിസ്റ്റർ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നാലും ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് രണ്ട് വിദ്യാർത്ഥികളും ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.തെരഞ്ഞെടുപ്പ് പൂർണമായും നിയന്ത്രിച്ചത് വിദ്യാർഥികൾ തന്നെയായിരുന്നു. 90 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ 98 വോട്ടുകൾ നേടി സയ്യിദ് മുഹമ്മദ് ഇഹ്തിശാം സ്ക്കൂൾ ലീഡറും 217 വോട്ടുകൾ നേടി സ്‌നിഗ്ധ ഡെപ്യൂട്ടി ലീഡറുമായി തിരഞ്ഞെടുക്കപ്പെട്ടു.ക്ലാസ്സ് ലീഡർ , ലൈബ്രറികൺവീനർ, ഹെൽത്ത് മിനിസ്റ്റർ എന്നീസ്ഥാനങ്ങളിലേക്ക് താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു
ഏഴ് എ ക്ലാസിൽ നിന്നും മിസ്ബാഹ് , അമൽ റാഷിക്, സൈനുൽ ആബിദീൻ..ഏഴ് ബി യിൽ നിന്നും അനസ് , അതുൽ , അമർനാഥ് , 6 A യിൽ നിന്നും മിദ്ഹ , ഹനീന , മുഹമ്മദ് ബിൻ സാഹിർ 6B യിൽ നിന്നും ജിദ ,സിതാര, ആദിത് കൃഷ്ണൻ 6 C യിൽ നിന്നും മിൻഷാൽ ,റിദ , റിഷാന 5 Bയിൽ നിന്നും ഫാരിസ്,നിദ, ഫാത്തിമ ജുമാന 5 A യിൽ നിന്നും ഹിബ, ഷഹബാസ് ,ന ഹീൽ .. എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.
റിട്ടേണിങ് ഓഫീസർ ഹസീന ടി കെ, ഇലക്ഷൻ കോ ഓർഡിനേറ്റർ രാകേന്ദു കെ വർമ്മ, റഫീഖ് ടി കെ, സുധ കെ ടി,
പ്രിസൈഡിങ് ഓഫീസർ ഫിനാൻ
ഫസ്റ്റ് പോളിംഗ് ഓഫീസർ ഹന്നമറിയം, സെക്കന്റ് പോളിംഗ് ഓഫീസർആയിശ മിദ്ഹ,തേഡ് പോളിങ് ഓഫീസർ ഫാത്തിമ ജുമാന
എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വ്യത്യസ്ത സ്ഥാനങ്ങളിലേക്കുള്ള നോമിനേഷൻ ,പ്രചരണം,തെരഞ്ഞെടുപ്പ് വിജയാഹ്ലാദം എന്നിവയെല്ലാം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറി.സ്കൂൾ ലീഡർ ഫലപ്രഖ്യാപനം ഹെഡ്മാസ്റ്റർ ഒ എം നൗഷാദ്, ഡെപ്യൂട്ടി ലീഡർ ഫല പ്രഖ്യാപനം ജയശ്രീ പി കെ എന്നിവർ നിർവ്വഹിച്ചു.