Peruvayal News

Peruvayal News

ഇന്ത്യൻ യൂത്ത് കോൺഗ്രസ് 11-ാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മികവ് 2022 SSLC - PLUS TWO - CBSE ഉന്നത വിജയികളെയും - മറ്റ് മേഖലകളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു.

പെരുമണ്ണ -പാറക്കണ്ടം അങ്ങാടിയിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. 
കെ.സി.എം അബ്ദുൾ ഷാഹിം അദ്ധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്സ്റ്റി മുൻ സിൻഡിക്കേറ്റ് മെബർ എം പി. ആദംമുൽസി 
മുഖ്യ പ്രഭാഷണം നടത്തി. 

കേരള സംസ്ഥാന ചലിച്ചത്ര അക്കാദമിയുടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് അവാർഡ് ജേതാവ് റഷീദ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. 

കോഴിക്കോട് DCC ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അനുമോദന പ്രഭാഷണം നടത്തി.

പെരുമണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.എ പ്രഭാകരൻ, DCC മെമ്പർ എ.പി. പിതാംബരൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം പി. അബദുൾ മജീദ്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെബർ മാരായ വി.പി. കബീർ, കെ.പി. രാജൻ, ലെൻസ് ഫെഡ് ജില്ല സെക്രട്ടറി കെ.ഇ ഫസൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഗീഷ് ചാമാടത്ത്, ഗാഡി ദർശൻ സമിതി ജില്ല സെക്രട്ടറി ടി.കെ. സിറാജദീൻ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.എം കൃഷ്ണൻ കുട്ടി, യു.ടി. ഫൈസൽ, ഉഷാ നാരായണൻ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ കെ.പി. നാരായണൻ, പി എം രാധാകൃഷ്ണൻ, ബാലൻ കിഴക്കെതൊടി,യൂത്ത് കോൺഗ്രസ് ബ്ലോക്ക് - മണ്ഡലം ഭാരവാഹികളായ ഷബീർ കെ.ഇ, മുസാഫിർ പി ,റിയാസ് കെ.ഇ,അനിൽ പുതിയോത്ത് ശാല, രാഹുൽ പി, അഭി വിളക്കു മOo,ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് രമേശൻകരിയാട്ട് ,ടി.ടി. സുബ്രമണ്യൻ,തുടങ്ങിയർ സംസാരിച്ചു.  

ജിഷ്ണു പി.കെ, ഷാജി മടത്തിൽ, ടി.പി. ഫൈസൽ, ഷാലിദ് പീടിക തൊടി, ഇ മൊയ്തു മൗലവി CUC സെക്രട്ടറി ജംഷീറ, കെ.എ.സ് യു മണ്ഡലം ഭാരവാഹികളായ അനന്തു, അദിഷേക്, വിനീഷ്, ഫർസാദ്, രവി എ.കെ, എൻ സുരേന്ദ്രൻ, ഹംസ കെ.ഇ, മുഹമ്മദ് മാനു, Np മൊയ്തീൻ, സംജു, ഫർജാസ്, നിവേദ്, ഷഫീഖ്, ജംഷീദ്, ഇബ്രാഹിം, പുത്തലത്ത് ശ്രീധരൻ, കോയകുട്ടി സാഹിബ്, സലീഖ് അഹമ്മദ് തുടങ്ങിയ ഒട്ടനവധി പേർ സന്നിഹിതാരായിരുന്നു.

യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ രജിൻ സ്വാഗതവും ജിബിൻദാസ് മേടത്തിൽ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live