പെരിന്തൽമണ്ണയിൽ വെച്ച് നടന്ന 21-ാമത് മലപ്പുറം ജില്ല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ വാഴക്കാട് ജി.എച്ച്.എസ്.എസ് 69 പോയന്റുകൾ നേടി ഓവറോൾ കിരീടം കരസ്ഥമാക്കി
10 സ്വർണ്ണവും 5 വെള്ളിയും 4 വെങ്കല മെഡലുകളും കരസ്ഥമാക്കിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്.
സ്വർണ്ണ മെഡൽ നേടിയ 10 വുഷു താരങ്ങൾ ആഗസ്റ്റ് 14 ന് കോഴിക്കോട് ഇന്റോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും