മനന്തലപ്പാലം തോട് നവീകരിക്കണം
ഫ്രാൻസിസ് റോഡ് മുതൽ ഇബ്രാഹിം പാലം വരെയുള്ള മനന്തല തോട് നവീകരിക്കാനും വൃത്തിയാക്കാനും കോർപ്പറേഷൻ മുൻകയ്യെടുക്കണമെന്ന് DRS റസിഡന്റ്സ് അസോസിയേഷൻ മനന്തലപ്പാലം വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ കോഴിക്കോട് കോർപ്പറേഷനോട് ആവശ്യപ്പെട്ടു.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകി വരുന്ന മലിന ജലം ഈ ഡ്രൈനേജിലൂടെയാണ് കടന്നു പോവുന്നത്. വളരെ പഴക്കമേറിയ ഈ ഡ്രൈനേജ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നതിനാലും, ഇതിൽ നിന്നും മണ്ണും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാത്തത് കൊണ്ടും ചെറിയ മഴക്ക് തന്നെ തോട് നിറഞ്ഞു കവിഞ്ഞ് ചുറ്റുമുള്ള പ്രദേശങ്ങളിൽ അഴുക്ക് വെള്ളം കയറുന്ന അവസ്ഥയാണുള്ളത്.
യോഗത്തിൽ പ്രസിഡണ്ട് വി.കെ.വി.റസാഖ് അദ്ധ്യക്ഷത വഹിച്ചു.
റസിഡന്റ്സിന്റെ പുതിയ ഭാരവാഹികളായി സി.പി. മമ്മുഹാജി (പ്രസിഡണ്ട് ) എം.വി.റംസി ഇസ്മായിൽ, എ.ടി.അബ്ദു (വൈസ് പ്രസിഡണ്ടുമാർ), K.T.ഷഹദാബ് മുഹമ്മദ് (ജനറൽ സെക്രട്ടറി), പി.ടി. ഗഫൂർ,സി.അനൂപ് (സെക്രട്ടറിമാർ) കെ.വി.ഇസ്ഹാഖ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
റസിഡന്റ്സ് പരിധിയിൽ നിന്ന് SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും
സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ടാ അവാർഡ് കരസ്ഥമാക്കിയ എ.ടി. അബ്ദുവിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
വാർഡ് കൗൺസിലർ ഉഷാദേവി ടീച്ചർ മെമെന്റോ സമ്മാനിച്ചു. കെ.വി.അബ്ദുള്ളക്കോയ , എം.വി. റംസി ഇസ്മായിൽ, എം.പി..ഹംസക്കോയ, എന്നിവർ സംസാരിച്ചു.