Peruvayal News

Peruvayal News

ജെ.സി.ഐ മാവൂരിന്റെ നേതൃത്വത്തിൽ ഏകദിന പ്രസംഗ പരിശീലന ക്ലാസ്സ്‌ നടത്തി......

ചെറുപ്പ പൊൻപറ ഹോട്ടൽ ഫംഗ്ഷൻ ഹാളിൽ വെച്ച് നടന്ന
എഫക്റ്റീവ് പബ്ലിക് സ്പീകിംഗ് പ്രോഗ്രാം,
മാവൂർ പഞ്ചായത്ത് പ്രസിഡന്റ്‌, ജെ.സി.ഐ അംഗവുമായ JC രഞ്ജിത്ത്.ടി ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഡയറക്ടർ JC ബിജു കാരോട്ടിൽ സ്വാഗതം പറഞ്ഞും.ജെസിഐ സോൺ 21 വൈസ് പ്രസിഡണ്ട്  PPP കുശാൽ അഗർവാൾ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ജെ.സി.ഐ മാവൂർ പ്രസിഡണ്ട് JFM സനീഷ് പി,
സെക്രട്ടറി JC ശ്രീജിത്ത് മാവൂർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 
JFM റഷീദ് അലി നന്ദി പറഞ്ഞു. 
തുടർന്ന് മാവൂർ പഞ്ചായത്ത് പ്രസിഡണ്ടിനെ പൊന്നാടയണിയിച്ചു ആദരിച്ചു. ജെ.സി.ഐ മാവൂരിന്റെ പുതിയ സോൺ ട്രെയിനർ (Prov) JFM റഷീദ് അലിക്ക് ഉപഹാരം നൽകി അനുമോദിച്ചു.
ഉദ്ഘാടന ശേഷം ഏകദിന പ്രസംഗ പരിശീലന ക്ലാസ് ന് ജെ.സി.ഐ സോൺ ട്രെയിനർമാരായ JFM ഖാലിദ് ഈ.എം ഫാക്കൽറ്റിയും JFM നജീബ് സി. എം കോ.ഫാക്കൽറ്റിയും ട്രെയിനിങ്ങിന് നേതൃത്വം നൽകി. വ്യത്യസ്ത മേഖലകളിലുള്ള 30 ഓളം വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു.ജെ.സി.ഐ ഏകദിന പ്രസംഗ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള  സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
Don't Miss
© all rights reserved and made with by pkv24live