'വായന വളർത്തും വാനോളം' പുസ്തകമേള സംഘടിപ്പിച്ചു
മണക്കടവ് : കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി കുന്നംകുളങ്ങര എഎംയുപി സ്കൂളിൽ 'വായന വളർത്തും വാനോളം' എന്ന പേരിൽ പുസ്തകമേള സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മേള പ്രമുഖ എഴുത്തുകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. സ്കൂൾ പൂർവ്വ വിദ്യാർത്ഥി ടി സുബിൻ എഴുതിയ 'മലബാർ സമര സ്‌മൃതികളുടെ ഹൃദയ രേഖകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. മേളയുടെ ഭാഗമായി വിവിധ എഴുത്തുകാരുടെ പുസ്തക പ്രദർശനവും വില്പനയും ഉണ്ടായിരുന്നു. പഞ്ചായത്തിലെ വിവിധ സ്കൂൾ കുട്ടികൾക്കായി സാഹിത്യ ക്വിസ് മത്സരവും തുടർന്ന് സമ്മാനദാനവും സംഘടിപ്പിച്ചിരുന്നു. സ്കൂൾ പ്രധാനാധ്യാപിക ശ്രീലത ടീച്ചർ സ്വാഗതവും പി യാസർ അറഫാത്ത് അധ്യക്ഷതയും നിർവഹിച്ചു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.