മെഡിസെപ്പ്
സർക്കാർ അലംഭാവം വെടിയണം - കെ എസ് ടി യു
താമരശ്ശേരി:
സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപ്പിൽ മതിയായ ചികിത്സ ലഭ്യമാക്കുന്നതിന് അലംഭാവം വെടിഞ്ഞ് സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ എസ് ടി യു സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ് ആവശ്യപ്പെട്ടു. അത്യാഹിതം സംഭവിച്ച് ആശുപത്രികളിൽ എത്തുന്നവർക്ക് പോലും ചികിത്സ നിഷേധിക്കുന്ന ഗുരുതര സാഹചര്യമാണ് ഫലത്തിൽ മെഡിസെപ്പ് പദ്ധതിയിൽ സംജാതമായിരിക്കുന്നതെന്നും മികച്ച ആശുപത്രികളെ ഉൾപ്പെടുത്തി ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എസ് ടി യു താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1997 മുതൽ 9, 10 ക്ലാസ്സുകളിൽ തുടർന്നു പോരുന്ന 1:40 എന്ന അധ്യാപക വിദ്യാർത്ഥി അനുപാതം പിൻവലിച്ച സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എ പി നാസർ അധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി അഹമ്മദ് പുതുക്കുടി, മുസ്തഫ പാലേരി, ഖാദർ പുല്ലാലൂർ, റസാഖ് മലയമ്മ, കെ കെ അബ്ദുൽ ഗഫൂർ, ഫൈസൽ എടവന, സലീം പേരാമ്പ്ര സംസാരിച്ചു.