കല്ലേരി റസിഡൻസ് അസോസിയേഷൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
കല്ലേരി റസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. പെരുവയൽ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ബിനു എഡ്വേർഡ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഇ. ദേവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാവൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കല്ലേരി കുറ്റിക്കടവ് റോഡ് അടിയന്തരമായി നന്നാക്കണമെന്ന് പ്രമേയം അവതരിപ്പിച്ച് കെ.പി. ഭാസ്കരൻ സംസാരിച്ചു. റീന ജയകൃഷ്ണന്റെ നന്ദിയോടെ യോഗം അവസാനിച്ചു