ഫറോക്ക് ചന്ത താലൂക്ക് ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് മതിയായ രൂപത്തിലുളള ചികിത്സ കളോ പരിചരണങ്ങളോ ലഭിക്കുന്നില്ലെന്ന വ്യാപകമായ പരാതികളെ തുടർന്ന് ഫറോക്ക് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജില്ലാ ആരോഗ്യ വിഭാഗം മേധാവിക്ക് നിവേദനം നൽകി.
ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് മതിയായ രൂപത്തിലുള്ള ചികിത്സ ലഭിക്കുന്നില്ലെന്നും ഉള്ള ഡോക്ടർമാർ തന്നെ കൃത്യനിർവഹണത്തിൽ അലംഭാവം കാണിക്കുന്നു എന്നും വ്യാപകമായ പരാതികൾ ഉയരുന്നുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കേണ്ട അത്യാഹിതവിഭാഗത്തിലേക്ക് ചികിത്സക്കെത്തുന്ന രോഗികളെ അസൗകര്യങ്ങളുടെ പേര് പറഞ്ഞു മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നു. സ്ഥിരമായി IDRV സൗകര്യങ്ങളും ലഭ്യമാകുന്നില്ല. സമീപപ്രദേശങ്ങളിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും സിപ്പാലിറ്റി കളിലെയും ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന താലൂക്കാശുപത്രി വേണ്ടവിധത്തിലുള്ള അസൗകര്യങ്ങളുടെ യും കെടുകാര്യസ്ഥതയുടെയും വിളനിലം ആവുകയാണ് എന്ന് യൂത്ത് ലീഗ് ഭാരവാഹികൾഡിഎംഒ യെ അറിയിച്ചു. ഈ വിഷയങ്ങൾക്ക് എല്ലാം ഉടനടി ഒരു പരിഹാരം കാണണം എന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടതിന് അടിസ്ഥാനത്തിൽ അനുഭാവപൂർവ്വം പരിഗണിച്ച് പരിഹാരമാർഗം കാണാമെന്ന് ഡിഎംഒ ഉറപ്പുനൽകി. മുസ്ലിം യൂത്ത് ലീഗ് ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡണ്ട് പി വി അൻവർ ഷാഫിയുടെ നേതൃത്വത്തിൽ ഫറോക്ക് മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ആക്ടിംഗ് പ്രസിഡണ്ട് ഇ ജംഷിദ് ബാബു, ജനറൽ സെക്രട്ടറി കെപി യാസിർ, ട്രഷറർ ഇബ്രാഹിം, സെക്രട്ടറി കെ മൻസൂറലി എന്നിവർ സംബന്ധിച്ചു.