പേട്ട ചൂരക്കാട് റോഡ് നവീകരണത്തിന്റെ എസ്റ്റിമേറ്റിൽ കുളങ്ങരപാടം കൺവെർട്ട് ഉയർത്തി പ്പണിയുന്നില്ലെന്ന റിഞ്ഞു..
റോഡ് ഉയർത്തുന്ന തിന്റെ കൂടെ കൺവെർട്ട് ഉയർത്തി യില്ലെങ്കിൽ
അത് വളരെ പ്രയാസം സൃഷ്ടിക്കും..
ചുള്ളിപ്പറമ്പ് പാറമ്മൽ, കൊടക്കല്ല് പറമ്പ്, കോടമ്പുഴ തോട്ടോളിൽ, തുമ്പ പാടം എന്നിവിടങ്ങളിൽ നിന്നു വരുന്ന വെള്ളമെല്ലാം മങ്കു യിലേക്ക് പോകാനുള്ള ഏകമാർഗമാണ്
ഈ കൺവെർട്ട്.
ഈ എസ്റ്റിമേറ്റിൽ തന്നെ ഉൾപ്പെടുത്തി കൺവെർട്ട് ഉയർത്തി നവീകരിക്കണമെന്നും, തുമ്പ പാടം ഇടവഴിയിൽ നിന്ന് ഡ്രൈനേജിലേക്ക് പോകുന്ന നാലിഞ്ച് പൈപ്പ് മാറ്റി വലിയ പൈപ്പ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.