1:40 പുനസ്ഥാപിക്കണം കെ.പി.എസ്.ടി.എ
1997 മുതൽ നിലവിലുണ്ടായിരുന്ന ഒൻപത് പത്ത് ക്ലാസുകളിൽ തുടർന്നുകൊണ്ടിരിക്കുന്ന 1:40 അദ്ധ്യാപക വിദ്യാർത്ഥി അനുപാതം എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് കെ.പി എസ് .ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ ശ്യാം കുമാർ KPSTA കോഴിക്കോട് DEO Office ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു. KPSTA കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ബീജീഷ് ബി.ആർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ അരുൺ.ജി , ടി അശോക് കുമാർ, ടി ആബിദ് ,ഹരിദാസ് .പി .കെ, ടി.കെ പ്രവീൺ, ടി.ടി ബിനു, കെ നന്ദകുമാർ, കെ.പി മനോജ് കുമാർ, പി സി ബാബു, സുനന്ദ സാഗർ, അബ്ദുൾ ജലീൽ, കെ രതീഷ്, എന്നിവർ സംസാരിച്ചു. പി എസ് ഹരീഷ് കുമാർ , പി.പി രാജേഷ്, കരോളിൻ പ്രസന്ന, സുധീർ സി, ടി മൻസൂർ അലി തുടങ്ങിയവർ നേതൃത്വം കൊടുത്തു.