Peruvayal News

Peruvayal News

കളരി മർമ്മ നാട്ട് വൈദ്യൻമാർ കർക്കടക ക്യാമ്പയിനും രാസ്നാദി പൊടി തിരുമ്മലും പരിപാടി നടത്തി.

കളരി മർമ്മ നാട്ട് വൈദ്യൻമാർ കർക്കടക ക്യാമ്പയിനും രാസ്നാദി പൊടി തിരുമ്മലും പരിപാടി നടത്തി.

കോഴിക്കോട് : എടവണ്ണപ്പാറ .
പാരമ്പര്യ കളരി മർമ്മ നാട്ട് വൈദ്യ മേഘലയിൽ ഉപജീവനം നടത്തുന്ന തൊഴിലാളികൾ പി.കെ.എം. എൻ.വി.എഫ് (എസ്.ടി.യു) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ കർക്കടക ക്യാമ്പയിൻ നടത്തി. സംസ്ഥാന തല ക്യാമ്പയിനായ കർക്കടകമാസത്തിലെ എണ്ണതേച്ച് കുളിയും രാസ്നാദിപ്പൊടി തിരുമ്മലും , എന്ന് പേരിട്ട പരിപാടിയാണ് എല്ലാ മഴക്കാല കർക്കടക വർഷങ്ങളിലും വിവിധ ജില്ലകളിൽ നടത്താറുള്ളത്. ഈ തവണ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ ക്കട്ത്ത് കൊളമ്പലത്ത് വെച്ച് ക്യാമ്പയിൻ നടന്നു. പി.കെ.എം.എൻ.വി.എഫ്. (എസ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.സി.അബൂബക്കർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഇ.കെ. കുഞ്ഞാലി അദ്ധ്യക്ഷനായിരുന്നു. എസ്. ടി.യു ദേശീയ പ്രസിഡണ്ട് അഡ്വ: എം. റഹ്‌മത്തുള്ള ക്യാമ്പയിൻ ഉൽഘാടനം നിർവഹിച്ചു. ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. സഹീദ് കെ.പി. ചീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് , വാർഡ് മെമ്പർ വിജേഷ്, പാരമ്പര്യ കളരി മർമ്മ നാട്ട് വൈദ്യഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡണ്ട്‌ മാരായ കെ.മൊയ്തീൻ കോയ ഗുരുക്കൾ കാരന്തൂർ, ഒ.കെ.എം. അലി ഗുരുക്കൾ ഉള്ള്യേരി, കൊളമ്പലം മജീദ് ഗുരുക്കൾ , എടവണ്ണപ്പാറ, ഗുരുക്കൾ ഇല്യാസ് തങ്ങൾ (കൊല്ലം) ഇ എം അബ്ദുറഹിമാൻ ഗുരുക്കൾ (വേങ്ങര ) രമാദേവി വൈദ്യ, ഷിബു രാജ് വൈദ്യർ , ഫെഡറേഷൻ സംസ്ഥാന കൗൺസിലർമാരായ സുഹറാബി കൊടിയത്തൂർ, എ.എം.എസ് അലവി കുറ്റിക്കാട്ടൂർ സർദാർ ഗുരുക്കൾ (താനൂർ )മമ്മുദുഗുരുക്കൾ (മലപ്പുറം)കോയാമുട്ടി ഗുരുക്കൾ, (മലപ്പുറം) ദാവൂദ്ഗുരുക്കൾ (കാരന്തൂർ ), തുടങ്ങി അൻപതോളം പേർ പങ്കെട്ത്തു. പുതിയതോർത്തുമുണ്ടുമുട്ത്ത് പ്രത്യേകം തെയ്യാർ ചെയ്ത കർക്കടക തൈലം ശരീരമാകമാനം പുരട്ടി നാല് യുവാക്കൾ കുളിച്ചു . തുടർന്ന് രാസ്നാദി പൊടി നെറുകയിൽ പ്രമുഖ ഗുരുക്കൻമാരും നേതാക്കളും തിരുമ്മിക്കൊട്ത്തു .തുടർന്ന് പങ്കെട്ത്ത മുഴ്‌വൻ ആളുകൾക്കും സ്വാദിഷ്ടമായ ഔഷധ കർക്കടക കഞ്ഞിയും വിളമ്പി. ശരീര സംരക്ഷ ണ കാലമായ കർക്കടക മാസവും   കളരി മർമ്മനാട്ട് ചികിത്സകളും പുതിയ തലമുറകളിലേക്കും പൊതുജനങ്ങളിലേക്കും ആഴത്തിൽ എത്തിക്കുക എന്നതും കുത്തക മരുന്ന് കമ്പനിക്കാരുടെയും തട്ടിപ്പ് മണിചെയിൻ കച്ചവടക്കാരുടെയും പിടിയിൽ നിന്നകന്ന് കുറഞ്ഞ ചെലവിൽ ചികിത്സിക്കുന്ന ചികിത്സാ രീതിയുടെ മഹത്ത്വം മനസ്സിലാക്കി കൊട്ക്കുകയുമാണ് ക്യാമ്പയിനിലൂടെ സംഘടന ലെക്ഷ്യമിട്ടത്. പ്രോഗ്രാം കമ്മറ്റി കൺവീനർ കൂടിയായ കൊളമ്പലം മജീദ് വൈദ്യർ പരിപാടിയിൽ നന്ദി രേഖപ്പെടുത്തി. ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവർ 59 വയസ്സ് വരെയുള്ളവർ നിർബന്ധമായും ക്ഷേമനിധിയിൽ അംഗങ്ങളാകണമെന്നും ക്യാമ്പയിനിൽ അവബോധമുണർത്തി.
Don't Miss
© all rights reserved and made with by pkv24live