റോഡുകൾ തോടുകൾ
മുസ്ലിം യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധിച്ചു
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം…
ദേശീയ പാതയിലും, സംസ്ഥാന പാതയിലും കുഴികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എത്രയെത്ര പേരാണ് ദിവസവും റോഡിൽ മരിച്ചു വീഴുന്നത്.
സംസ്ഥാന പാതയായ അരിക്കാട് മീഞ്ചന്ത ജംഗ്ഷനിലൂടെ നിരവധി യാത്രക്കാരാണ് ദിനേന കടന്നു പോകുന്നത്. കോഴിക്കോട് നഗരത്തിലേക്കുള്ള പ്രധാന റോഡുകളിൽ ഒന്നാണ് ഇത്. റോഡിലെ കുഴികൾ കാരണം മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഗതാഗത സ്ഥംഭനമാണ് ഇവിടെ നില നിൽക്കുന്നത്. നടപടി എടുക്കേണ്ട അധികാരികൾ നിഷ്ക്രിയരായി നോക്കി നിൽക്കുകയാണ്.
ഭരണകൂടത്തിന്റെ നിരുത്തരവാദ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ഇന്ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചു.
സംസ്ഥാന തല ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലമായ ബേപ്പൂർ മീഞ്ചന്ത അരിക്കാട് റോഡിലെ കുഴികളിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വാഴ നട്ട് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ഷാഫി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, അഷ്റഫ് എടനീർ, അഡ്വക്കറ്റ് കെ.എം ഹനീഫ, ഷെഫീക്ക് അരക്കിണർ, എ അഹമ്മദ് കോയ, എം.കുഞ്ഞാമുട്ടി, ഇ മുജീബ് റഹ്മാൻ, ഷെമീർ പറമ്പത്ത്, എ.കെ നൗഷാദ്, എ.ബി.എം ഷിഹാബ്, സഫീർ കിഴുവന, കെ.ടി ജംഷീർ, റഹ്‌മത്ത് കടലുണ്ടി, മുനീർ എൻ.പി, യാക്കൂബ് കിഴുവന, ജംഷീദ് ബാബു, കെ.പി മുഹമ്മദ് യാസിർ തുങ്ങിയവർ സംസാരിച്ചു.