ഡിജിറ്റൽ കാലഘട്ടത്തെ ഡിജിറ്റൽ സംവിധാനങ്ങൾ ആയ മൈക്രോ ATM, കച്ചവടക്കാർക്ക് ഉള്ള സൗജന്യ QR CODE ഡിസൈൻ എന്നിവയുടെയും ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലേ ബാങ്ക് പ്രസിഡൻ്റ് ശ്രീ. സന്തോഷ് കുമാർ പുത്തലത്തിൻ്റെ അധ്യക്ഷതയിൽ ബാങ്കിൽ വെച്ച് നടന്ന ചടങ്ങിൽ കുന്ദമംഗലം നിയോജക മണ്ഡലം MLA അഡ്വ.PTA റഹീം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പെരുവയലിലെ പ്രമുഖ വ്യാപാരികൾ ആയ ഉമ്മർ ഹാജി, ജോസ് MT , വിനോദ് കൊമ്മണാരി എന്നിവർ പങ്കെടുത്തു.
മുഴുവൻ വ്യാപാരികൾക്കും സൗജന്യ QR CODE വഴി വ്യാപാര സ്ഥാപനങ്ങളിലെ കസ്റ്റമേഴ്സിൻ്റെ പണം നേരിട്ട് വ്യാപാരികളുടെ പെരുവയൽ സഹകരണ ബാങ്കിൽ ഉള്ള അക്കൗണ്ടിൽ എത്തുകയും പണമിടപാട് സുഖകരമാക്കാനും ഇനി മുതൽ സാധിക്കുമെന്നും ബാങ്ക് പ്രസിഡണ്ട് അറിയിച്ചു.
ബാങ്ക് സെക്രട്ടറി ശ്രീ അനൂപ് PG സ്വാഗതവും ബാങ്ക് ഭരണസമിതി അംഗം GT സുബ്രമണ്യൻ നന്ദിയും പറഞ്ഞു.