Peruvayal News

Peruvayal News

ജെൻഡർ ന്യൂട്രാലിറ്റി,സർക്കാർ നിലപാട് പുനഃപരിശോധിക്കണം- കെ.എൻ.എം

ജെൻഡർ ന്യൂട്രാലിറ്റി,
സർക്കാർ നിലപാട് പുനഃപരിശോധിക്കണം-
 കെ.എൻ.എം

കോഴിക്കോട് : ശാസ്ത്രീയമായോ പ്രകൃതിപരമായോ യാതൊരു പിന്തുണയുമില്ലാത്തതും, ലിംഗ സ്വത്വം തകർത്തുകളയുന്നതുമായ ജെൻഡർ ന്യുട്രാലിറ്റി പദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കെ. എൻ.എം ജില്ലാ ദഅവാ  കമ്മിറ്റി നടത്തിയ  ദാഈ ഖത്തീബ് സംഗമം അഭിപ്രായപ്പെട്ടു.
ഇത്തരം ലൈംഗിക അരാചകങ്ങൾക്ക് വഴിവെക്കുന്ന ഒളിയജണ്ടകൾ സമൂഹം തിരിച്ചറിയണമെന്നും സംഗമം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ്‌ സി മരക്കാരുട്ടി അധ്യക്ഷത  വഹിച്ചു. കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനി ഉദ്ഘടനം  ചെയ്‌തു.
വളപ്പിൽ അബ്ദുസ്സലാം, മുസ്തഫ തൻവീർ, സലീം സുല്ലമി, അബ്ദുസ്സമദ് ഇരിവേറ്റി, സി എം സുബൈർ എന്നിവർ പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live