ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ കസ്റ്റംസ് കേഡറ്റ് കോർ (സി സി സി)ക്ക് തുടക്കമായി
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ 2022-23 വർഷത്തേക്കുള്ള കസ്റ്റംസ് കേഡറ്റ് കോർ യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ജിമ്മി ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ തന്നെ എയ്ഡഡ് സ്കൂളിൽ സിസിസി ലഭിച്ച ഏക സ്കൂൾ ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളാണ്. എട്ട് ഒൻപത് ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുപ്പതോളം വിദ്യാർഥികളെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എല്ലാ ശനിയാഴ്ചകളിലുമാണ് വിദ്യാർത്ഥികൾക്ക് വേണ്ട പരിശീലനം നൽകുക.
സിസിസി സ്കൂൾ കോഡിനേറ്റർ എംപി ഷാനവാസ് സ്വാഗതവും, പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ അധ്യക്ഷതയും നിർവഹിച്ചു.
കസ്റ്റംസ് സൂപ്രണ്ട് തോമസ്, പിടിഎ പ്രസിഡണ്ട് എസ്പി സലിം, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
ഫോട്ടോ:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ സിസിസി യൂണിറ്റ് കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ജിമ്മി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു