വിവാഹനിശ്ചയ തലേന്ന് ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
ചാലിയം:
ചാറ്റൽ മഴയിൽ തെന്നി നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വട്ടപ്പറമ്പ് ഒന്നാം പാലത്തിന് സമീപം സബീഷ് നിവാസിൽ പച്ചാട്ട് സബീഷ് (33) ആണ് മരിച്ചത്.
ചാലിയം ശ്രീകണ്ഠേശ്വരക്ഷേത്ര ദർശനത്തിന് പോകവേ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബുധനാഴ്ച വിവാഹ നിശ്ചയമായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
പിതാവ്: ബാബു രാജൻ (കടലുണ്ടി നിമ്മി സ്റ്റോർ ജീവനക്കാരൻ). മാതാവ്: സാവിത്രി. സഹോദരൻ: സുബീഷ്.