ഹയർ സെക്കണ്ടറിഅവകാശ പത്രിക സമർപ്പിച്ചു..
ഹയർ സെക്കണ്ടറി സ്ഥാപക ദിനമായ ആഗസ്റ്റ് ഒന്നാം തീയതി അവകാശ സംരക്ഷണ ദിനമായി ആചരിച്ചു കൊണ്ട് കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കോഴിക്കോട് റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ ഡോ.അനിലിന് അവകാശ പത്രിക സമർപ്പിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വളർച്ച തടയുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ തള്ളിക്കളയുക. വിദ്യാഭ്യാസ ഗുണനിലവാരം തകർക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാതിരിക്കുക. ഹയർ സെക്കണ്ടറിയിൽ ഒരു ദിവസം പോലും അധ്യാപന ജോലി നിർവഹിക്കാത്ത ഹെഡ് മാസ്റ്റർമാരുടെ ഹയർ സെക്കണ്ടറി പ്രിൻസിപ്പളായിട്ടുള്ള സ്ഥാനക്കയറ്റം നിർത്തലാക്കുക, അഞ്ച് വർഷം സർവീസ്പൂർത്തിയാക്കിയ ജൂനിയർ അധ്യാപകരെ സീനിയറാക്കുക. കോൺട്രിബൂട്ടറി പെൻഷൻ നിറുത്തലാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക. മെഡിസെപ് അപാകതകൾ പരിഹരിക്കുക, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് പുനസ്ഥാപിക്കുക. പ്രൈമറി ഡയറക്ടറേറ്റ് രൂപീകരിക്കുക, ഡി.എ കുടിശിക അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് അവകാശ പത്രികയിലുള്ളത്. പരിപാടിയിൽ സംസ്ഥാന ആക്ടിംഗ് പ്രസിഡൻ്റ് കെ.കെ.ആലിക്കുട്ടി, ജില്ലാ പ്രസിഡൻ്റ് ഷാഫി, സെക്രട്ടറി അദീബ്, വൈസ് പ്രസിഡൻ്റ് കെ. അബ് ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു