പാഠ്യപദ്ധതി പരിഷ്കരണം:
സദാചാര മൂല്യങ്ങൾ തകർക്കുന്നതാവരുത് - മായിൻഹാജി
കോഴിക്കോട്:
കേരളത്തിൻ്റെ സദാചാര മൂല്യങ്ങൾ തകർക്കുന്ന നിർദ്ദേശങ്ങളാണ് പാഠ്യപദ്ധതി പരിഷ്കരണത്തിന് മുന്നോടിയായി സമൂഹ ചർച്ചയ്ക്കായുള്ള കുറിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും ഇത്തരം പരാമർശങ്ങൾ തിരുത്താനും നമ്മുടെ പൈതൃകം കാത്തു സൂക്ഷിക്കാനും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി മായിൻഹാജി ആവശ്യപ്പെട്ടു.കെ എസ് ടി യു വിദ്യാഭ്യാസ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദ്വിദിന ശിക്ഷൺ ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് കെ പി സാജിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറിപി കെ അസീസ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി കല്ലൂർ മുഹമ്മദലി, ജനറൽ സിക്രട്ടറി വി പി എ ജലീൽ, റവന്യു ജില്ലാ പ്രസിഡണ്ട് കെ എം എ നാസർ, ജനറൽ സിക്രട്ടറി കിളിയമ്മൽ കുഞ്ഞബ്ദുള്ള, ജില്ലാ വൈസ് പ്രസിഡണ്ട് പി പി ജാഫർ, ടി അബ്ദുൽ നാസർ, കെ മുഹമ്മദ് ബശീർ, കെ സി ബശീർ, കെ മുഹമ്മദ് ബശീർ തുടങ്ങിയവർ സംസാരിച്ചു.