Peruvayal News

Peruvayal News

കുന്നത്ത് പാലത്ത് ഗോഡൗണിൽ സൂക്ഷിച്ച മദ്യം പിടികൂടി....

പന്തീരാങ്കാവ് : കുന്നത്തുപാലം കൂടത്തുമ്പാറ റോഡിലെ ഗോഡൗണിൽ പന്തീരാങ്കാവ് പോലീസ് നടത്തിയ പരിശോധനയിൽ ഗോഡൗണിൽ സൂക്ഷിച്ച  വിദേശമദ്യം പിടികൂടി.
28 വിദേശ മദ്യക്കുപ്പികളാണ് പോലീസ് പിടികൂടിയത്. ഇവ വില്പനക്ക് തയ്യാറാക്കി വെച്ച നിലയിലായിരുന്നു.
മദ്യം ചില്ലറ വില്പന നടത്തുന്നതിന് വേണ്ടിയുള്ള അളവ് പാത്രങ്ങളും പോലീസ് പിടിച്ചെടുത്തു.
രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെത്തുടർന്നാണ് കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പോലീസ് പരിശോധന നടത്തിയത്.
പൂക്കോട്ട് ഏജൻസീസ് എന്ന സ്ഥാപനത്തിൽ നിന്നാണ് മദ്യം പിടികൂടിയത്.
കട ഉടമയെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു .
മദ്യക്കടത്തിന് ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
കട ഉടമ മാത്തറ പൂക്കോട്ട് വിനോദ് (50), കളത്തിൽ സജീവ് കുമാർ (54) എന്നിവരെയാണ് പോലീസ് കസ്റ്റടിയിലെടുത്തത് .  കാലങ്ങളായി ഇവിടെ മദ്യ വില്പന നടക്കുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു. 
ഗ്ലാസ് വിൽപ്പനയുടെ മറവിലാണ് ഇവർ മദ്യം കടത്തിയിരുന്നത്.
പന്തീരാങ്കാവ് ഇൻസ്‌പെക്ടർ എൻ ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ ടി വി ധനഞ്ജയദാസിന്റെ നേത്രത്വത്തിൽ എസ് ഐ അനൂപ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ശ്രീജിത്ത്, സബീഷ്, ബഷീർ, ഹോം ഗാർഡ് മുരളീധരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't Miss
© all rights reserved and made with by pkv24live