യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി കുറ്റിച്ചിറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രിൻസിപ്പൽ കെ പ്രീത റാലി ഫ്ലാഗ് ഓഫ് ചെയ്തു. വളണ്ടിയർ ലീഡറായ പി ആസിം മുഹമ്മദ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഓഫീസർ വി കെ ജയൻ അധ്യാപകരായ ദീപക് രാജു , ടി.കുഞ്ഞി മുഹമ്മദ് , എം ഗാർഗി , ടി രഞ്ജിത്ത് വളണ്ടിയർ ലീഡർമാരായ പി ആസിം, വി ഹാദിയ എന്നിവർ നേതൃത്വം നൽകി.