Peruvayal News

Peruvayal News

സർക്കാർ ജീവനക്കാർ അടിമകളല്ല സേവകരാണ് എം എ റസാഖ് മാസ്റ്റർ

സർക്കാർ ജീവനക്കാർ അടിമകളല്ല സേവകരാണ് എം എ റസാഖ് മാസ്റ്റർ

കോഴിക്കോട് : 
സംസ്ഥാന വ്യാപകമായി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ നടത്തിയ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർ അടിമകളല്ല ജനങ്ങളുടെ സേവകരാണ് അത് കൊണ്ട് ജീവനക്കാരെ വിശ്വാസത്തിലെടുത്തും അവർക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങൾ സമയ സമയത്ത് നൽകാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ഇ.യു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സംതൃപ്തമായ സിവിൽ സർവീസിന് ജീവനക്കാരുടെ സംപ്തൃ പ്തി ആവശ്യമാണ് അത് കാണാതെ സർക്കാറിന് മുന്നോട്ട് പോകാൻ കഴിയില്ല എന്ന് സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി അബ്ദുള്ള അരയൻ ങ്കോട് ആവശ്യ പെട്ടു.
പ്രതിഷേധ സംഗമത്തിലെ വിഷയങ്ങളായ മെഡി സെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കു പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, എച്ച്. ബി.എ പുനസ്ഥാപിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക എല്ലാവർക്കും പരിധിയില്ലാതെ ബോണസ് അനുവദിക്കുക എന്നിവഷയങ്ങൾ അവതരിപ്പിച്ച് സംസ്ഥാന സെക്രട്ടറി ഗഫൂർ പന്തീർപാടം സംസാരിച്ചു.തന്നതിനേക്കാൾ കൂടുതൽ  ഡി.എ പെന്റിങ്ങ് ആയിരിക്കുകയും, സംസ്ഥാന സർവ്വീസിലെ ജീവനക്കാരെ വിസ്മരിച്ച് കൊണ്ട് കേന്ദ്ര പ്യാരിറ്റിയിൽ വരുന്ന ജീവനക്കാർക്ക് ഡി എ അനുവദിച്ചതും നീതീകരിക്കാൻ പറ്റാത്ത വിഷയാമാണ് . നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും അത് പരിഹരിക്കാതെ മെഡി സെപ്പിനെ ന്യായീകരിച്ച് കൊണ്ട് നടക്കുന്ന ഭരണാനുകൂല സംഘടനകൾ അടിമത്വത്തിന്റെ പാതയിലാണെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സലാം എരവട്ടൂർ പറഞ്ഞു. 2002 ലീവ് സറണ്ടർ നിർത്തിയതിന് സംസ്ഥാനമാകെ നരനായാട്ടിന് നേതൃത്തം നൽകിയവർ ഇന്ന്  മൗനികളായിരിക്കുന്നത് ആശങ്ക വഹമാണെ ജില്ലാ പ്രസിഡന്റ് റഷീദ് തട്ടൂർ ആവശ്യപ്പെട്ടു. .ഇടതുപക്ഷം ഭരണത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ അറബിക്കടലിൽ തള്ളും എന്ന് പറഞ്ഞവർ അറബിക്കടലും പങ്കാളിത്ത പെൻഷനും ഇവിടെ നിലനിൽക്കുമ്പോൾ മുദ്രാവാക്യം മുഴക്കിയവരെ ഇവിടെ കാണാനില്ല എന്നത്  അവരുടെ രാഷ്ട്രീയ പ്രേരിതമായ സമരത്തിന് ഉത്തമ ഉദാഹരമാണെന്ന് ജില്ലാ സെക്രട്ടറി ഹനീഫ പ നായി പറഞ്ഞു. ഒരു വർഷമായി പൂഴത്തി വെച്ച പങ്കാളിത്ത പെൻഷൻ റിപ്പോട്ട് പുറത്ത് വിടാൻ തയ്യാറാകണമെന്ന് ജം നാസ് ആവശ്യപ്പെട്ടു.
ഗഫൂർ വേളം, സനീഷ്, റിഷാദ്, അബ്ദുറസാഖ്, സൈത് അക്ബർ ബാദ്ഷാ ഖാൻ , ഷർഹബീൽ മഹറൂഫ് എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live