സർക്കാർ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം - കെ എസ് ടി യു
കോഴിക്കോട്:
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് നേരെ നിഷേധ നിലപാട് സ്വീകരിക്കുന്ന സർക്കാർ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കെ എസ് ടി യു ദ്വിദിന ശിക്ഷൺ ശിബിരം ആവശ്യപ്പെട്ടു.ജെൻ്റർ ന്യൂട്രൽ, ലിംഗസമത്വം പോലുള്ള സമൂഹത്തിന് ആവശ്യമില്ലാത്ത പരിഷ്കര നീക്കങ്ങൾ അവസാനിപ്പിച്ച് മെഡിസെപ്പ് കാര്യക്ഷമമാക്കൽ,അധ്യാപക നിയമനാംഗീകാരം നൽകൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാവവണമെന്ന് ആവശ്യപ്പെട്ടു. ദ്വിദിന ശിബിരം ഒരു വർഷത്തെ കർമ്മ പദ്ധതികൾ അംഗീകരിച്ചു. ശിക്ഷൺ ശിബിരത്തിൻ്റെ സമാപനം കെ എസ് ടി യു സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ പി സാജിദ് അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി വി പി എ ജലീൽ, ജില്ലാ വൈസ് പ്രസിഡണ്ട് പി പി ജാഫർ, സെക്രട്ടറിമാരായ ടി അബ്ദുൽ നാസർ, കെ മുഹമ്മദ് ബശീർ, സി പി സൈഫുദ്ദീൻ, അബൂബക്കർ പള്ളി തൊടിക,കെ സി ഫസലുറഹ്മാൻ, കെ കെ മുജീബുറഹ്മാൻ പ്രസംഗിച്ചു.