വാഴക്കാട് ജി.എച്ച്.എസ്.എസിൽ ഈസി ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമായി
വാഴക്കാട് ജി.എച്ച്.എസ്.എസിൽ കോവിഡ് കാലത്തെ പഠന വിടവ് പരിഹരിച്ച് ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി 'ഈസി ഇംഗ്ലീഷ് ' പദ്ധതിക്ക് തുടക്കമായി.മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾ തന്നെ ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികൾക്ക് മികച്ച ശേഷി ഉണ്ടാക്കുന്ന രീതിയിലാണ് ഈസി ഇംഗ്ലീഷ് പരിശീലന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വാഴക്കാട് ഹൈസ്ക്കൂൾ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച തനതു പരിപാടിയുടെ ആദ്യ ഘട്ടമായി കുട്ടികൾക്കായി ഏകദിന ശിൽപ്പശാല നടത്തി.അൻപതിലധികം കുട്ടികളാണ് പ്രസ്തുത ശിൽപ്പശാലയിൽ പങ്കെടുത്തത്.ഏകദിന ശിൽപ്പശാല സ്കൂൾ പി.ടി.എ പ്രസിഡണ്ട് മോട്ടമ്മൽ മുജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ മുരളീധരൻ അധ്യക്ഷനായ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ഷബീർ എം.ഐ ആശംസകൾ നേർന്നു. മുനീർ മാസ്റ്റർ സ്വാഗതവും അബ്ദുൾ റഹിമാൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.സ്കൂൾ ഇംഗ്ലീഷ് അധ്യാപകരായ അനില കുമാരി, ഫസീലത്ത്, സീനത്ത്, സയ്യിദ് തങ്ങൾ, അബ്ദുൾ ഗഫൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി