മതേതരത്വവും വൈജാത്യങ്ങളും രാജ്യത്തിന്റെ പൈതൃക സ്വത്ത് - കെ.എൻ.എം
കോഴിക്കോട്:
മതേതരത്വവും വൈജാത്യങ്ങളും രാജ്യത്തിന്റെ പൈതൃകങ്ങളാണെന്നും അത് സംരക്ഷിക്കാൻ ഓരോ പൗരന്മാരും പ്രതിജ്ഞാബദ്ധരാണെന്നും കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല കൺവെൻഷൻ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഭരണഘടനയുടെ ആത്മാവ് തന്നെ മതേതരത്വം ആണെന്നും രാജ്യത്തിന്റെ യശസ്സ് ഉയർന്ന് നിൽക്കുന്നത് മതേതര മൂല്യങ്ങൾ മുറുകെപിടിക്കുന്നത് കൊണ്ടാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന തലക്കെട്ടിൽ കോഴിക്കോട് വെച്ച്
ഡിസംബർ 29മുതൽ 2023 ജനുവരി 1വരെ നടക്കുന്ന ചതുർദിന സമ്മേളനത്തിന്റെ കോഴിക്കോട് സൗത്ത് ജില്ല സ്വാഗതസംഘ രൂപീകരണ കൺവൻഷൻ കെ.എൻ.എം ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷനായിരുന്നു. നൂർമുഹമ്മദ് നൂർഷ, എ. അസ്ഗറലി, ശരീഫ് മേലേതിൽ, കെ.വി അബ്ദുലത്തീഫ് മൗലവി, വളപ്പിൽ അബ്ദുസ്സലാം, സി.എം സുബൈർ മദനി, വി.കെ ബാവ എന്നിവർ പ്രസംഗിച്ചു.