റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു.
കെട്ടാങ്ങൽ:
ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പൊട്ടിപൊളിഞ്ഞ് യാത്ര ദുരിതമായിട്ടും തിരിഞ്ഞ് നോക്കാത്ത സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്തുടനീളം റോഡുകളിൽ വാഴ നട്ട് പ്രതിഷേധിക്കുന്ന പരിപാടിയുടെ ഭാഗമായി ചാത്തമംഗലം പഞ്ചായത്തിൽ കൂളിമാട് - കളൻതോട് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. ശേഷം അങ്ങാടിയിൽ മുദ്രവാക്യം വിളിച്ച് പ്രകടനം നടത്തി. ജില്ലാ പ്രവർത്തക സമിതി അംഗം ഹഖീം മാസ്റ്റർ കളൻതോട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. റസാക്ക് പുള്ളന്നൂർ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് കൂളിമാട്, ഫാസിൽ കളൻതോട്, റഈസ് താത്തൂർ, സഫറുള്ള കൂളിമാട്, അഷ്റഫ് കളൻതോട്, യാസീൻ പി.എച്ച്. ഇ.ടി, റിയാസ് മലയമ്മ, ഹാരിസ് പി.എച്ച്. ഇ.ടി, ഷബീർ പി.എച്ച്. ഇ.ടി തുടങ്ങിയവർ സംസാരിച്ചു. സജ്ജാദ് പുള്ളന്നൂർ നന്ദി പറഞ്ഞു.