കരിക്കുലം : സർക്കാർ പ്രതിലോമകരമായ പരിഷ്ക്കാരങ്ങൾ അടിച്ചേല്‌പിക്കുന്നു.
സി പി. ചെറിയ മുഹമ്മദ്
കോഴിക്കോട് :
പുരോഗമന വിദ്യാഭ്യാസത്തിന്റെ പേരു പറഞ്ഞു സംസ്ഥാനത്ത് പ്രതിലോമ നടപടികളാണ് ഇടതു സർക്കാറും വിദ്യാഭ്യാസ വകുപ്പും കൈകൊള്ളുന്നതെന്നും മുമ്പ് പരാജയമടഞ്ഞ സഹവിദ്യാഭ്യാസാശയങ്ങൾ ഇന്നു ജെൻഡർ ന്യൂട്രലിസമെന്ന പുതിയ പേരിൽ പരീക്ഷിക്കുകയാണെന്നും മുൻ കരിക്കുലം കമ്മിറ്റി അംഗവും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സി പി.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ എന്നും പിറകോട്ട് വലിച്ച ചരിത്രമാണ് ഇടതു ഭരണത്തിലുണ്ടായിട്ടുള്ളത്.
ഇന്നലെകളിലെ നേട്ടങ്ങളെ തള്ളി പറഞ്ഞും തങ്ങളുടെ പ്രത്യയ ശാസ്ത്ര കാഴ്ചപ്പാടുകൾ ഒളിച്ചു കടത്തിയുമുള്ള ഒരു പരിഷ്ക്കാരവും അംഗീകരിക്കാനാവില്ലനും അദ്ദേഹം ഓർമ്മിച്ചു. കെ എസ് ടി യു സംസ്ഥാന കമ്മറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച അക്കാദമിക് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എസ് ടി യു സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. എസ് സി ഇ ആർ ടി മുൻ റിസേർച്ച് ഓഫീസർ കെ വി മനോജ് മുഖ്യ പ്രഭാഷണം നടത്തി. കെ എസ് ടി യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ,ജനറൽ സിക്രട്ടറി എം അഹമ്മദ്, മുൻ പ്രസിഡണ്ടുമാരായ എ കെ സൈനുദ്ധീൻ, അബ്ദുള്ള വാവൂർ,ട്രഷറർ ബശീർ ചെറിയാണ്ടി, ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ്, നിഷാദ് പൊൻകുന്നം, കെ വി ടി മുസ്തഫ, കല്ലൂർ മുഹമ്മദലി, ശരീഫ് ചന്ദനത്തോപ്പ്, ഡോ.പി.എം റഷീദ് അഹമ്മദ്,എൻ അബ്ദുറഹിമാൻ, എം പി കെ അഹമ്മദ് കുട്ടി, കെ മുജീബുറഹ്മാൻ,പി ടി എം ഷറഫുന്നീസ, ഷരീഫ ടീച്ചർ പ്രസംഗിച്ചു.